ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട​ എസ്.എന്‍.സി ലാവലിന്‍ അഴിമതി കേസ് പുരോഗമിച്ചതിങ്ങനെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട​ എസ്.എന്‍.സി ലാവലിന്‍ അഴിമതി കേസ് പുരോഗമിച്ചതിങ്ങനെ

കൊച്ചി: ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയാണ്​ എസ്.എന്‍.സി ലാവലിന്‍ അഴിമതി. ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്ബനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് ആധാരം. കരാര്‍ ലാവലിന്‍ കമ്ബനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.

പിണറായിയേയും മറ്റ് രണ്ടു പേരെയും കുറ്റവിമുക്തരാക്കിയെങ്കിലും കേസിലെ പ്രതികളായ മറ്റ് മൂന്നു പേര്‍ക്കെതിരായ വിചാരണ തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് സിബിഐ വ്യക്തമാക്കി. കരാറുമായി ബന്ധപ്പെട്ട് ലാവലിന് ലാഭമുണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് സിബിഐ കണ്ടെത്തല്‍ നിലനില്‍ക്കുന്നവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ലാവലിന്‍ കമ്ബനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.

ലാവലിന്‍ കേസ് പുരോഗമിച്ചതിങ്ങനെ 

1995 ഓഗസ്റ്റ് 10-ാം തീയതി അന്നത്തെ യു.ഡി.എഫ്​ സര്‍ക്കാരിലെ വൈദ്യുത മന്ത്രിയായിരുന്ന ജി. കാര്‍ത്തികേയനാണ് എസ്.എന്‍.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വെക്കുന്നത്. പിന്നീട് എസ്.എന്‍.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്‍റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24-ന് ഒപ്പിടുന്നതും ജി. കാര്‍ത്തികേയന്‍ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്.

ലാവലിന്‍ കമ്ബനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.
1995 ആഗസ്​റ്റ് 10: പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് എസ്​.എന്‍.സി ലാവലിന്‍ കമ്ബനിയും വൈദ്യുതി ബോര്‍ഡുമായി ധാരണാപത്രം ഒപ്പിട്ടു
1996 ഫെബ്രുവരി 24: ലാവലിനുമായി ബോര്‍ഡിെന്‍റ കണ്‍സള്‍ട്ടന്‍സി കരാര്‍
ഒക്ടോബര്‍: പിണറായി വിജയന്‍ ഉള്‍പ്പെട്ട ഉന്നതതല സംഘം കാനഡ സന്ദര്‍ശിച്ചു
1997 ഫെബ്രുവരി രണ്ട്: ലാവലിനുമായി കരാറില്‍ ഏര്‍പ്പെട്ടു.
മേയ് ഏഴ്: സുബൈദ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

1997 ഫിബ്രവരി 10: സര്‍ക്കാരും ലാവ്‌ലിനുമായുള്ള അന്തിമ കരാര്‍ ഒപ്പുവെയ്‌ക്കുന്നു. പദ്ധതി നവീകരണത്തിന്‌ ഉപകരണങ്ങള്‍ വാങ്ങാനുള്ള ചുമതലകൂടി ലാവ്‌ലിനു നല്‍കി കരാര്‍ തുക 153.6 കോടിയായി പുതുക്കി നിശ്ചയിക്കുന്നു.

1997 ജൂണ്‍ 11: മുഖ്യമന്ത്രി ഇ.കെ. നായനാരും പിണറായി വിജയനും കാനഡ സന്ദര്‍ശിക്കുന്നു.

1998 ഏപ്രില്‍ 25: മലബാര്‍ കാന്‍സര്‍ സെന്ററിന്‌ സാമ്പത്തികസഹായം ലഭ്യമാക്കുന്നത്‌ സംബന്ധിച്ച്‌ കനേഡിയന്‍ സര്‍ക്കാരിന്‌ കീഴിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി കേരള സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നു.

1998 ജൂലായ്‌ 6: കേരള സര്‍ക്കാരും കാനഡയിലെ കയറ്റുമതി വികസന കോര്‍പ്പറേഷനുമായി വായ്‌പാകരാര്‍ ഒപ്പുവെയ്‌ക്കുന്നു.
2001: എ.കെ. ആന്റണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ യു.ഡി.എഫ്‌. എം.എല്‍.എ.മാര്‍ എഴുതി ഒപ്പിട്ടുകൊടുത്തതനുസരിച്ച്‌ ലാവ്‌ലിന്‍ കരാറിനെക്കുറിച്ച്‌ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌.

2005 ജൂലായ്‌ 9: ലാവ്‌ലിന്‍ ഇടപാട്‌: 374 കോടി പാഴായെന്ന്‌ സി.എ.ജി. റിപ്പോര്‍ട്ട്‌.

2005 ജൂലായ്‌ 22: ലാവ്‌ലിന്‍ കരാര്‍ എല്‍.ഡി.എഫിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്‌തിട്ടില്ലെന്ന്‌ വി.എസ്‌. അച്യുതാനന്ദന്‍.

2006 ഫിബ്രവരി 28: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ തെളിവില്ലെന്ന്‌ വിജിലന്‍സ്‌. പ്രഥമ വിവര റിപ്പോര്‍ട്ട്‌ തൃശ്ശൂര്‍ വിജിലന്‍സ്‌ കോടതിയില്‍ സമര്‍പ്പിക്കുന്നു. വൈദ്യുതി ബോര്‍ഡിലെ മുന്‍ ചെയര്‍മാനടക്കം ഒന്‍പത്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ശുപാര്‍ശ.

2006 മാര്‍ച്ച്‌ 1: ലാവ്‌ലിന്‍ അഴിമതി കേസ്‌ അന്വേഷണം സി.ബി.ഐ.യ്‌ക്ക്‌ വിടാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുന്നു.

2006 ജൂണ്‍ 1: സി.ബി.ഐ. കൊച്ചി യൂണിറ്റ്‌ പ്രാരംഭ അന്വേഷണം ആരംഭിക്കുന്നു.

2006 ജൂലായ്‌ 19: ‘ക്രൈം’ എഡിറ്റര്‍ നന്ദകുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിക്ക്‌ ലാവലിന്‍ കേസ്‌ അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തിട്ടില്ലെന്ന്‌ സര്‍ക്കാര്‍ വിശദീകരണം.

​​​​​​​

2006 നവംബര്‍ 16:ലാവ്‌ലിന്‍ കേസ്‌ അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന്‌ സി.ബി.ഐ. ഹൈക്കോടതിയെ അറിയിക്കുന്നു.

2006 നവംബര്‍ 22: സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന്‌ സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍. അഡ്വക്കേറ്റ്‌ ജനറലിന്റെ അഭിപ്രായത്തെപ്പറ്റി അറിയില്ലെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍.

2007 ജനവരി 16: ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐ. അന്വേഷിക്കണമെന്ന്‌ കേരള ഹൈക്കോടതി ഉത്തരവിടുന്നു.

2007 ഫിബ്രവരി 8: ലാവ്‌ലിന്‍ കേസ്‌ സി.ബി.ഐ. ചെന്നൈ യൂണിറ്റ്‌ അന്വേഷിക്കണമെന്ന്‌ സി.ബി.ഐ. ഡയറക്ടര്‍ ഉത്തരവിടുന്നു.

2007 ഫിബ്രവരി 13: സി.ബി.ഐ. ചെന്നൈ യൂണിറ്റ്‌ പ്രഥമ വിവര റിപ്പോര്‍ട്ട്‌ പ്രത്യേക കോടതിയില്‍ സമര്‍പ്പിക്കുന്നു.

2008 ഫിബ്രവരി 22: ലാവ്‌ലിന്‍ കരാര്‍ മൂലം സംസ്ഥാനത്തിന്‌ ഒരു നേട്ടവും ഉണ്ടായില്ലെന്ന്‌ സി.ബി.ഐ.

2008 മെയ്‌ 18: പിണറായി വിജയനില്‍നിന്ന്‌ സി.ബി.ഐ. തെളിവെടുത്തു.

2009 ജനവരി 22: ലാവ്‌ലിന്‍ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി തേടിക്കൊണ്ട്‌ സി.ബി.ഐ. ചീഫ്‌ സെക്രട്ടറിക്കും ഗവര്‍ണര്‍ക്കും കത്തയച്ചു.
ജനവരി 23: അന്വേഷണ പുരോഗതി വിശദീകരിച്ചുകൊണ്ട്‌ സി.ബി.ഐ. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. പിണറായിയെ ഒമ്പതാം പ്രതിയാക്കി കുറ്റപത്രം.
ഫിബ്രവരി 12: പ്രോസിക്യൂഷന്‍ അനുമതിക്കായി ഹൈക്കോടതി സര്‍ക്കാരിന്‌ മൂന്നുമാസം സമയം നല്‍കി.
ഫിബ്രവരി 14: പിണറായി വിജയന്‌ പി.ബി.യുടെ പിന്തുണ. കേസ്‌ രാഷ്ട്രീയപ്രേരിതമെന്ന്‌ വിലയിരുത്തല്‍.
ഫിബ്രവരി 17: എ.ജി.യുടെ റിപ്പോര്‍ട്ട്‌ കിട്ടിയാലുടന്‍ പ്രോസിക്യൂഷന്‍ സംബന്ധിച്ച നടപടിയെന്ന്‌ മുഖ്യമന്ത്രി.

2009 മാര്‍ച്ച്‌ 28: പ്രോസിക്യൂഷന്‍ സംബന്ധിച്ച്‌ മന്ത്രിസഭ ഉടന്‍ തീരുമാനിക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ ഗവര്‍ണറുടെ കത്ത്‌.
2009 മെയ്‌ 2: പിണറായിയെ പ്രോസിക്യൂട്ട്‌ ചെയ്യരുതെന്ന്‌ എ.ജി.യുടെ നിയമോപദേശം.
മെയ്‌ 3: എ.ജി.യുടെ ഉപദേശം അംഗീകരിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനം.
മെയ്‌ 6: പ്രോസിക്യൂഷന്‍ അനുവദിക്കേണ്ടതില്ലെന്ന്‌ മന്ത്രിസഭാതീരുമാനം. ഒന്നാം പ്രതി മോഹനചന്ദ്രനെയും പത്താം പ്രതി ഫ്രാന്‍സിസിനെയും പ്രോസിക്യൂഷനില്‍നിന്ന്‌ ഒഴിവാക്കി.
മെയ്‌ 7: തീരുമാനം ഗവര്‍ണറെ അറിയിച്ചു.
മെയ്‌ 8: വിവേചനാധികാരം പ്രയോഗിക്കണമെന്നാവശ്യപ്പെട്ട്‌ ഗവര്‍ണര്‍ക്ക്‌ യു.ഡി.എഫ്‌. നേതാക്കളുടെ നിവേദനം.
മെയ്‌ 10: ഗവര്‍ണര്‍ ആവശ്യപ്പെട്ട കൂടുതല്‍ രേഖകള്‍ മുഖ്യമന്ത്രി കൈമാറി.
മെയ്‌ 11: ആവശ്യപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്ന്‌ ഗവര്‍ണറുടെ പത്രക്കുറിപ്പ്‌.
മെയ്‌ 13: നിയമോപദേശം ചോര്‍ന്നതിന്‌ എ.ജി.യെ മന്ത്രിസഭായോഗത്തിലേക്ക്‌ വിളിച്ചുവരുത്തണമെന്ന്‌ മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. മന്ത്രിമാര്‍ അനുകൂലിച്ചില്ല.
മെയ്‌ 20: എ.ജി.യുടെ നിയമോപദേശത്തെപ്പറ്റി ഗവര്‍ണര്‍ സി.ബി.ഐ.യുടെ മറുപടി തേടി.

2009 ജൂണ്‍ 1: പിണറായിയ്‌ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക്‌ സി.ബി.ഐ.യുടെ മറുപടി.
ജൂണ്‍ 7: പ്രോസിക്യൂഷന്‌ ഗവര്‍ണറുടെ അനുമതി.
ജൂണ്‍ 11ന്‌ പിണറായി വിജയന്‍ ഉള്‍പ്പടെ ഒന്‍പത്‌ പേരെ പ്രതിചേര്‍ത്ത്‌ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
ജൂണ്‍ 18- വിചാരണ ഉടന്‍ ആരംഭിക്കാനും വിടുതല്‍ ഹര്‍ജികള്‍ ആദ്യം പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

2012 ഡിസംബര്‍ 24ന്‌ വിചാരണ ഉടന്‍ ആരംഭിക്കണമെന്ന പിണറായിയുടെ ഹര്‍ജി തിരുവനന്തപുരം സിബിഐ കോടതി തള്ളി. പിണറായി ഹൈക്കോടതിയെ സമീപിച്ചു.

2013 നവംബര്‍ 5ന്‌ തിരുവനന്തപുരം സിബിഐ കോടതി പിണറായിയെ കുറ്റവിമുക്തനാക്കി.

2015: കീഴ്ക്കോടതി വിധിയ്ക്കെതിരെ സിബിഐ റിവിഷന്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു.

2017 ആഗ്സ്ത് 23: കേസില്‍ പിണറായി വിജയന്‍ പ്രതിയല്ലെന്ന് കേസില്‍ ഹൈക്കോടതി വിധി പ്രസ്താവം. കെഎസ്ഇബി ഉദ്യോഗസ്ഥരായിരുന്ന കെ.വി. രാജഗോപാൽ, കസ്തൂരിരംഗ അയ്യർ, ആർ. ശിവദാസൻ എന്നിവര്‍ വിചാരണ നേരിടേണ്ടിവരുമെന്നും കോടതി പ്രസ്താവിച്ചു. കേസില്‍ മോഹനചന്ദ്രന്‍, ഫ്രാന്‍സിസ് എന്നിവരെയും കോടതി വെറുതെവിട്ടു.