സോളാര്‍ കേസില്‍ ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോളാര്‍ കേസില്‍ ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഗണേഷ്‌കുമാറിനെതിരെ കേസെടുക്കണമെന്ന് മുഖ്യപ്രതി ബിജു രാധാകൃഷ്ണന്‍. ഗണേഷ്‌കുമാറിനെതിരായ തെളിവുകള്‍ തന്റെ പക്കലുണ്ട് . സിഡി അടക്കമുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് കൈമാറാന്‍ തയ്യാറാണെന്നും ബിജു പറഞ്ഞു. സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്നെ ബലിയാടാക്കി. രശ്മികൊലക്കേസില്‍ പ്രതിയാക്കിയത് ഇതിനാലാണെന്നും ബിജു ആരോപിച്ചു.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയും, കോണ്‍ഗ്രസ് നേതാക്കളും ക്രിമിനല്‍ കേസ് നേരിടുന്ന പശ്ചാത്തലത്തിലാണ് ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. സരിതയുമായി കെ.ബി.ഗണേഷ്കുമാറിനുള്ള അവിഹിത ബന്ധം ആരോപിച്ച് ബിജു രാധാകൃഷ്ണന്‍ നേരെത്തെ തന്നെ രംഗത്ത് വന്നിരുന്നു.

സോളാര്‍ കേസില്‍ ഏറ്റവുമധികം ആരോപണവിധേയമായത് ബിജു രാധാകൃഷ്ണനും അന്നത്തെ  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ ആലുവ ഗസ്റ്റ് ഹൌസിലെ അടച്ചിട്ട മുറിയില്‍ വച്ച് കൂടിയ മുക്കാല്‍ മണിക്കൂര്‍ കൂടിക്കാഴ്ച്ചയായിരുന്നു.

സരിതയും, കെ.ബി.ഗണേഷ്കുമാറും തമ്മിലുള്ള അവിഹിത ബന്ധം താന്‍ മുഖ്യമന്ത്രിയുടെ അടുത്ത പറഞ്ഞു എന്നാണു അന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞത്. 


LATEST NEWS