സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് കുമ്മനം രാജശേഖരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം കേസെടുക്കുന്ന സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടെന്ന് വെച്ച് സരിതയെ കോണ്‍ഗ്രസ് നേതാവായി തെരഞ്ഞെടുക്കണമെന്ന് കുമ്മനം പരിഹസിച്ചു. 

നേതാക്കന്മാരെല്ലാം ജയിലിലായാല്‍ ആരെ നേതാവാക്കും എന്ന തര്‍ക്കം ഇതോടെ പരിഹരിക്കാം. സോളാര്‍ കേസില്‍ തട്ടിപ്പിനും, വെട്ടിപ്പിനും പുറമേ ബലാത്സംഗ കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് രാഷ്ട്രീയം തരംതാഴ്ന്നതിന്റെ തെളിവാണിത്. കേസിലുള്‍പ്പെട്ട നേതാക്കന്മാര്‍ ജനപ്രതിനിധി പദവികള്‍ രാജിവയ്ക്കണം എന്നും കുമ്മനം തന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു.. 

കേസിലുള്‍പ്പെട്ട നേതാക്കന്മാര്‍ ജനപ്രതിനിധി പദവികള്‍ രാജിവയ്ക്കണമെന്നും, സ്വയം ആദര്‍ശവാനായി ചമയുന്ന എ കെ ആന്റണി ഉമ്മന്‍ചാണ്ടിയും, തിരുവഞ്ചൂരും ഉള്‍പ്പടെയുള്ളവരോട് രാഷ്ട്രീയം മതിയാക്കണമെന്ന് പറയുവാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും കുമ്മനം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ജനരക്ഷാ യാത്രയെ വിലാപയാത്രയെന്നും രാക്ഷസ യാത്രയെന്നും പറഞ്ഞു കളിയാക്കിയ കോൺഗ്രസ് നേതാക്കൾ ഇപ്പോൾ സ്വയം പരിഹാസ്യരായി എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.