സോളാര്‍ കേസ്; പരിഗണന വിഷയങ്ങള്‍ മാറ്റം വരുത്തിയെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തളളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോളാര്‍ കേസ്; പരിഗണന വിഷയങ്ങള്‍ മാറ്റം വരുത്തിയെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തളളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. ജൂഡിഷ്യല്‍ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ പിണറായി സര്‍ക്കാര്‍ മാറ്റം വരുത്തിയെന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണം സംസ്ഥാന സര്‍ക്കാര്‍ തളളി. ജൂഡിഷ്യല്‍ കമ്മീഷന്റെ പരിഗണന വിഷയങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.

സരിതയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത് എന്ന ഉമ്മന്‍ ചാണ്ടിയുടെ ആരോപണവും സര്‍ക്കാര്‍ നിഷേധിച്ചു. സരിതയുടെ കത്ത് കമ്മീഷന്‍ പരിശോധിച്ച രേഖകളില്‍ ഒന്നു മാത്രമാണ്. അന്വേഷണത്തിന്റെ ഭാഗമായി നിരവധി രേഖകള്‍ കമ്മീഷന്‍ പരിശോധിക്കുകയും ചെയ്തു. കമ്മീഷന്‍ കൂടുതല്‍ പേരെ കക്ഷി ചേര്‍ത്തതിലും തെറ്റില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.