സോളാര്‍  റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപെട്ടു കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോളാര്‍  റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപെട്ടു കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയിലേക്ക്

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ കോടതിയിയെ സമീപിച്ചേക്കും. ഇന്ന് ഉച്ചയോടെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ആദ്യം സര്‍ക്കാരിനെ സമീപിക്കാനാണ് ഉദ്ദേശിക്കുന്നത്. സോളാര്‍ കമ്മീഷന്‍  റിപ്പോര്‍ട്ട് നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. സര്‍ക്കാര്‍ ഇതിന് തയ്യാറാവുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പനുസരിച്ച് സോളാര്‍ കമ്മീഷന്റെ നിര്‍ദ്ദേശവും എജിയുടെ നിയമോപദേശവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നാണ് നേതാക്കളുടെ നിലപാട്. സരിതയ്‌ക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച കാര്യത്തിലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സ്റ്റാഫ് അംഗങ്ങളും നേരിട്ട് കൈക്കൂലി വാങ്ങി എന്ന കാര്യത്തിലും കമ്മീഷന്റെ നിഗമനവും നിയമോപദേശവും തമ്മില്‍ പൊരുത്തപ്പെടുന്നില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് റിപ്പോര്‍ട്ട് പുറത്തുവരേണ്ടത് ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സോളാര്‍ കേസില്‍ ഇന്നലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇന്ന് പുറത്തിറങ്ങിയേക്കും.ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലാണ് അന്വേഷണം. അഴിമതി നിരോധന നിയമം അനുസരിച്ച് വിജിലന്‍സ് കേസും ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളില്‍ ക്രിമനല്‍ കേസുമാണ് സോളാര്‍ കേസില്‍ പ്രതികള്‍ക്കെതിരായി ഉണ്ടാവുക.


LATEST NEWS