സോളാര്‍ അഴിമതി-ലൈംഗിക ആരോപണങ്ങള്‍:  പ്രത്യേക അന്വേഷണ സംഘം  ഈ ആഴ്ച  യോഗം ചേരും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

  സോളാര്‍ അഴിമതി-ലൈംഗിക ആരോപണങ്ങള്‍:  പ്രത്യേക അന്വേഷണ സംഘം  ഈ ആഴ്ച  യോഗം ചേരും

തിരുവനന്തപുരം ; സോളാര്‍ അഴിമതി-ലൈംഗിക ആരോപണ കേസില്‍   സര്‍ക്കാര്‍  നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം  ഈ ആഴ്ച ആദ്യ യോഗം ചേരും. സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിനുള്ള ഉത്തരവ് പ്രത്യേക അന്വേഷണസംഘം തലവന്‍ ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് കൈമാറി.

ഉത്തരവ് ലഭിച്ചതായും നിയമവശങ്ങള്‍ പഠിച്ചുവരികയാണെന്നും രാജേഷ് ദിവാന്‍ പറഞ്ഞു. പുതിയ പരാതികളോ തെളിവുകളോ ലഭിച്ചാല്‍ അവയും അന്വേഷിക്കാമെന്ന് ഉത്തരവിലുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖയും പൊലീസ് ആസ്ഥാനത്ത് വരുത്തി അന്വേഷണ സംഘം പരിശോധന തുടങ്ങി.  പൊലീസ് ആസ്ഥാനത്ത് താല്‍ക്കാലിക ഓഫീസും ആരംഭിച്ചിട്ടുണ്ട്.