ഒറ്റപ്പെട്ട ചില സംഭവങ്ങൾ പോലീസിന്‍റെ യശസ് കെടുത്തുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഒറ്റപ്പെട്ട ചില സംഭവങ്ങൾ പോലീസിന്‍റെ യശസ് കെടുത്തുന്നു:  മുഖ്യമന്ത്രി പിണറായി വിജയൻ

മലപ്പുറം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ചില സംഭവങ്ങൾ പോലീസിന്‍റെ യശസ് കെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമത്തിൽനിന്ന് വ്യതിചലിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടിയെടുക്കുമെന്നും മലപ്പുറം എംഎസ്​പി ഗ്രൗണ്ടിൽ പോലീസ്​ ഉദ്യോഗസ്​ഥരെ അഭിസംബോധന ചെയ്​ത്​ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 

പോലീസ് ചെയ്യേണ്ടത് ചെയ്യുകയും പാടില്ലാത്തത് ഒഴിവാക്കുകയും വേണം. സത്യപ്രതിജ്ഞയിലെ കാര്യങ്ങൾ പോലീസ് എപ്പോഴും പാലിക്കണം. മാനുഷിക മുഖം കാത്തു സൂക്ഷിക്കണം. പോലീസിൽ മാറ്റം വേണമെന്ന ആവശ്യം ശക്​തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.