പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകി അജാസ് മരണത്തിനു കീഴടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ കൊലപാതകി അജാസ് മരണത്തിനു കീഴടങ്ങി

ആലപ്പുഴ: മാവേലിക്കരയിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീ വച്ച് കൊന്ന കേസിൽ പ്രതി ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസ് മരണത്തിനു കീഴടങ്ങി. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. അജാസിന് 70 ശതമാനത്തിലധികം പൊള്ളലേറ്റു. കിഡ്നി തകരാറിലായിരുന്നു.അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. വയറിനേറ്റ ഗുരുതരമായ പൊള്ളലില്‍ നിന്നുണ്ടായ അണുബാധ അജാസിന്‍റെ വൃക്കകളെ ബാധിച്ചിരുന്നു. വൈകിട്ട് ആറോടെയായിരുന്നു മരണം. ഇന്നലെ അജാസിനെ എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി സസ‌്പെൻഡ‌് ചെയ‌്തിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കൊലപാതകത്തിൽ അജാസിന്റെ പങ്കിനെപ്പറ്റി വകുപ്പുതല അന്വേഷണം നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും എസ്പി കെ.കാർത്തിക് പറഞ്ഞിരുന്നു.


LATEST NEWS