ശ്രീജിത്തിന്‍റെ കസ്റ്റഡിമരണം: ഡിവൈഎസ്പിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി എസ്പിയുടെ വെളിപ്പെടുത്തല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീജിത്തിന്‍റെ കസ്റ്റഡിമരണം: ഡിവൈഎസ്പിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി എസ്പിയുടെ വെളിപ്പെടുത്തല്‍

കൊച്ചി: പിടിച്ചത് യഥാര്‍ത്ഥ പ്രതികളെയാണെന്ന് പറഞ്ഞത് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് അനുസരിച്ചാണെന്ന് ആലുവ മുന്‍ റൂറല്‍ എസ്പി എ വി ജോര്‍ജ്.

ഏപ്രില്‍ 9ന് പിടികൂടിയവര്‍ യഥാര്‍ത്ഥ പ്രതികളാണെന്ന് ഡിവൈഎസ്പി പ്രഫുല്ല ചന്ദ്രന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ത്ഥ പ്രതികളെയാണ് പിടികൂടിയതെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കസ്റ്റഡി മരണക്കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എ.വി.ജോര്‍ജിനെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ്. കസ്റ്റഡിക്കൊലയിലേക്ക് എത്തിച്ച സാഹചര്യങ്ങളിലും പിന്നീട് ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമിച്ച നടപടികളിലും എസ്പിക്ക് പങ്കുള്ളതായി പ്രത്യേക അന്വേഷണ സംഘം ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.  

ആര്‍ടിഎഫ് എന്ന പേരില്‍ സ്‌ക്വാഡ് രൂപീകരിച്ച എസ്പിയുടെ നടപടികളില്‍ ഗുരുതര പിഴവ് ഉണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്