പ്രവാസി വ്യവസായിയുടെ ആത്മഹത്യ : ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മന്ത്രി എ.സി. മൊയ്തീൻ; അന്വേഷിക്കാൻ പ്രത്യേക സംഘം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രവാസി വ്യവസായിയുടെ ആത്മഹത്യ : ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മന്ത്രി എ.സി. മൊയ്തീൻ; അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം : കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കാനായി പ്രത്യേക സംഘത്തിന് രൂപം നൽകി. ഒരാഴ്ചക്കുള്ളിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ തദ്ദേശ സ്വയമഭരണ വകുപ്പ് മന്ത്രി നിർദ്ദേശം നൽകി. സാജന്റെ ഓഡിറ്റോറിയത്തിന് അനുമതി നിഷേധിച്ചില്ലെന്നും ചെറിയ മാറ്റങ്ങൾ വരുത്താനാണ് നിർദ്ദേശിച്ചതെന്നും ആന്തൂർ നഗരസഭാ ഉദ്യോഗസ്ഥർ വിശദീകരിച്ചു. നഗരസഭയിലെ എഞ്ചിനിയറിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് മന്ത്രിയോട് ഇക്കാര്യം വിശദീകരിച്ചത്.  സംഭവത്തിൽ ഉദ്യോഗസ്ഥരോട് മന്ത്രി എ.സി മൊയ്തീൻ രൂക്ഷമായാണ് പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളിൽ മാനുഷികമായ വശം കൂടി പരിഗണിക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. എന്നാൽ കെട്ടിടത്തിന് അനുമതി നിഷേധിച്ചില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. അന്തിമ പരിശോധനയിൽ ചില ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. അതിനാൽ പ്ലാനിൽ ചില മാറ്റങ്ങൾ വരുത്താൻ നിർദ്ദേശിച്ചിരുന്നു. പ്ലാനിൽ മാറ്റം വരുത്തിയതിനുശേഷം കെട്ടിടത്തിന് അനുമതി നൽകാനാണ് ഫയലിൽ എഴുതിയതെന്നും ഉദ്യോഗസ്ഥർ മന്ത്രിയോട് വിശദീകരിച്ചു. 16 കോടി രൂപ മുടക്കി നിർമ്മിച്ച ഓഡിറ്റോറിയത്തിന് അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് പ്രവാസി വ്യവസായി സാജൻ പാറയിൽ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കെട്ടിടത്തിന് ആന്തൂർ നഗരസഭ അനുമതി നിഷേധിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സാജന്‍റെ കുടുംബം ആരോപിച്ചിരുന്നു. വിഷയം യുഡിഎഫ് നിയമസഭയിൽ ഉൾപ്പടെ ഏറ്റെടുക്കുകയും ചെയ്തു. 


LATEST NEWS