ഒളിക്യാമറ വിവാദം: കേസെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് എം കെ രാഘവൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒളിക്യാമറ വിവാദം: കേസെടുക്കാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമെന്ന് എം കെ രാഘവൻ

കോഴിക്കോട്: ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ  കേസെടുത്ത് അന്വേഷണം നടത്തണമെന്ന കണ്ണൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ട്  രാഷ്ട്രീയ പ്രേരിതമെന്ന് എം കെ രാഘവൻ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് കേസെടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടർമാർ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുമെന്നും എം കെ രാഘവൻ പറഞ്ഞു.  

ഒളിക്യാമറ വിവാദത്തിൽ കേസെടുക്കുന്ന കാര്യത്തിൽ നാളെ  തീരുമാനമെടുക്കും. വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പൊലീസ് നടപടി.

രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കണ്ണൂർ റെയ്ഞ്ച് ഐജിയുടെ റിപ്പോർട്ട്.

ഒളിക്യാമറ ഓപ്പറേഷൻ റിപ്പോർട്ട് ചെയ്ത ചാനലിൽ നിന്നും പിടിച്ചെടുത്ത മുഴുവൻ ദൃശ്യങ്ങളും പരിശോധിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫോറൻസിക് പരിശോധന ഉൾപ്പെടെ നടത്തണമെങ്കിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഐജിയുടെ റിപ്പോർട്ട്. 


LATEST NEWS