ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗം നടത്തിയ പി.എസ് ശ്രീധരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗം നടത്തിയ പി.എസ് ശ്രീധരനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കോഴിക്കോട്: ശബരിമലയെ കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലാണ് വിവാദപരമായ പ്രസംഗം നടത്തിയത്. ശ്രീധരന്‍ പിള്ളയ്ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിന്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ പരാതിയിലാണ് കോഴിക്കോട് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഐപിസി 505 (1) ബി എന്ന വകുപ്പാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമുള്‍പ്പടെ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതു ഇടത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം. പ്രസംഗം പൂര്‍ണമായും പരിശോധിച്ച ശേഷമാണ് കേസ് എടുത്തത്. പ്രസംഗത്തിന്റെ പലഭാഗങ്ങളിലും കലാപത്തിനാഹ്വാനം ചെയ്യുന്ന ഭാഗങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യത്തില്‍ പോലീസ് നിയമോപദേശവും തേടിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അറസ്റ്റുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്‌
 


LATEST NEWS