സോണിയ ഗാന്ധിയെ മദാമ്മയെന്ന് വിളിച്ച് അധിക്ഷേപിച്ച് ശ്രീധരൻ പിള്ള

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സോണിയ ഗാന്ധിയെ മദാമ്മയെന്ന് വിളിച്ച് അധിക്ഷേപിച്ച് ശ്രീധരൻ പിള്ള

യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ മദാമ്മയെന്ന് അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കണ്ണൂരിൽ പാർട്ടി പരിപാടിയിൽ സംസാരിക്കവെയായിരുന്നു ശ്രീധരൻ പിള്ളയുടെ വിവാദ വ്യക്തിഹത്യ. 

'1999-ൽ ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന ഘട്ടത്തിൽ സിപിഎം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്. വാജ്പേയിയെ കൊണ്ട് നിയമം ഭേദ​ഗതി ചെയ്താണ് അന്ന് സിപിഎം ദേശീയപാർട്ടി പദവി നിലനിർത്തിയത്. കാലുപിടിക്കുന്നവരെ അവ​ഗണിക്കുന്ന സ്വഭാവം ഇല്ലാത്തതിനാലാണ് അന്ന് സിപിഎമ്മിനെ ബിജെപി സഹായിച്ചത്. എന്നാൽ പിന്നീട് മദാമ്മയ്ക്കൊപ്പം കൂടി സിപിഎം ബിജെപിയെ ചതിച്ചു' - ഇതായിരുന്നു ശ്രീധരൻപിള്ളയുടെ വാക്കുകൾ. 


LATEST NEWS