സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായത് തന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ശ്രീധരന്‍പിള്ള

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായത് തന്റെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ശ്രീധരന്‍പിള്ള

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി. വൈകുന്നേരം ബിജെപി പുറത്തുവിട്ട പട്ടികയിലാണ് കെ സുരേന്ദ്രന്റെ പേരുള്ളത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ കെ സുരേന്ദ്രന്‍ കേരളത്തിലെ പാര്‍ട്ടിയുടെ ജനകീയ നേതാവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. തന്റെ ഇടപെടലിനെ തുടര്‍ന്നാണ് ദേശീയ നേതൃത്വം സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. സാങ്കേതികത്വം കാരണമാണ് ആദ്യ പട്ടികയില്‍ പത്തനംതിട്ട ഇല്ലാതിരുന്നത് എന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ രണ്ടാം പട്ടികയിലും സുരേന്ദ്രന്‍ ഇല്ലാതായതോടെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം രൂക്ഷമായി. 36 പേരുടെ പട്ടികയാണ് ബിജെപി ഇന്നു പുലര്‍ച്ചെ പുറത്തുവിട്ടത്.

ഉച്ചയ്ക്കു ശേഷം 11 പേരുടെ പട്ടികയാണ് ബിജെപി പുറത്തിറക്കിയിരിക്കുന്നത്. ഇതിലാണ് സുരേന്ദ്രന്റെ പേര് ഉള്‍പ്പെടുത്തിയത്. സുരേന്ദ്രനു പുറമേ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള, ജനറല്‍ സെക്രട്ടറി എംടി രമേശ് എന്നിവരുടെ പേരുകളാണ് പത്തനംതിട്ട മണ്ഡലത്തില്‍ പരിഗണിച്ചിരുന്നത്