ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരം ; പൊലീസില്‍ മൂന്നാം മുറ അനുവദിക്കില്ല : മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരം ; പൊലീസില്‍ മൂന്നാം മുറ അനുവദിക്കില്ല : മുഖ്യമന്ത്രി

തിരുവനന്തപുരം:  സംസ്ഥാന പൊലീസില്‍ ഒരു തരത്തിലുമുള്ള മൂന്നാംമുറയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിന് ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ പേര്‍ക്ക് പങ്കാളിത്തം ഉണ്ടോ എന്ന് പരിശോധിക്കും. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. കുറ്റക്കാരായ നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. കുറ്റവാളികളെ സര്‍ക്കാര്‍ സംരക്ഷിക്കില്ല. അന്വേഷണം നടത്തുന്നവര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ട്.  കസ്റ്റഡി മരണത്തില്‍ വേഗത്തില്‍ നടപടി സ്വീകരിച്ചത് ആദ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഭവം നടന്ന് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്. ഏപ്രില്‍ ഒന്‍പതിനാണ് ശ്രീജിത്ത് പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്.ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടായിട്ടില്ല.

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി നടത്തിയത്. മനുഷ്യാവകാശ കമ്മീഷന്‍ എന്തും വിളിച്ചു പറയുന്ന മാനസികാവസ്ഥയിലാണ്. കമ്മീഷന്‍ ചെയര്‍മാന്‍ കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്ന്  മുഖ്യമന്ത്രി പറഞ്ഞു. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് അന്വേഷണം തൃപ്തികരമല്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനമുണ്ടായത്. കമ്മീഷന്‍ അദ്ദേഹത്തിന്റെ പദവിക്ക് യോജിച്ച പ്രവര്‍ത്തനങ്ങള്‍ നടത്തണം.കമ്മീഷന്‍ ചെയര്‍മാന്‍ രാഷ്ട്രീയം പറയുന്നത് ഒരിക്കലും ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞു.

ലാ​ത്വി​യ​ൻ വ​നി​ത ലി​ഗ​യുടെ മരണം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എന്നാല്‍ ലിഗയുടെ സഹോദരിയെ കാണാന്‍ സമ്മതിച്ചില്ലെന്ന ആരോപണം തെറ്റെന്നും മുഖ്യമന്ത്രി പറഞ്ഞു.  സംഭവത്തില്‍ സര്‍ക്കാറിനെതിരെ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


LATEST NEWS