സ്റ്റേ ലഭിച്ചില്ലെങ്കിൽ റസാഖിനും അയോഗ്യത; ആരോടും വിവേചനമില്ലെന്ന് സ്പീക്കർ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്റ്റേ ലഭിച്ചില്ലെങ്കിൽ റസാഖിനും അയോഗ്യത; ആരോടും വിവേചനമില്ലെന്ന് സ്പീക്കർ 

ദുബായ്: അയോഗ്യനാക്കപ്പെട്ട കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന് കെ.എം ഷാജിയുടെ കാര്യത്തിൽ എടുത്ത അതേ നിലപാട് തന്നെ ബാധകമാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറഞ്ഞു. നിയമപരമായ ബാധ്യതയല്ലാതെ മറ്റൊരു കാരണവും അന്നുണ്ടായിരുന്നില്ല. 

അതേസമയം അപ്പീൽ പോകാനായി വിധിക്ക് 30 ദിവസം സ്റ്റേ അനുവദിച്ചിട്ടുണ്ട്. അപ്പീലിന്റെ അടിസ്ഥാനത്തിൽ വിധിക്ക് സുപ്രീം കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചില്ലെങ്കിൽ ഷാജിയ്ക്കെതിരെ സ്വീകരിച്ച നടപടികൾ തന്നെ റസാഖിനെതിരെയും സ്വീകരിക്കുമെന്ന് സ്പീക്കർ വ്യക്തമാക്കി.

വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ധാക്കിയത്.


LATEST NEWS