യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത തമിഴ് നടി പിടിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവാക്കളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത തമിഴ് നടി പിടിയില്‍

കൊച്ചി: മാട്രിമോണിയല്‍ വെബ്സൈറ്റുവഴി പരിചയപ്പെട്ട യുവാക്കളില്‍ നിന്നുമാണ് നടി പണം തട്ടിയെടുത്തിരുന്നത്. വിവാഹാലോചന തട്ടിപ്പ് നടത്തി ജര്‍മ്മന്‍ കാര്‍ കമ്ബനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയറില്‍ നിന്നും 41 ലക്ഷം തട്ടിയെടുത്തതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് നടിയും മാതാവും സഹോദരനും പിതാവായി അഭിനയിച്ചയാളും അറസ്റ്റിലായത്. നാമക്കലിലെ ശശികുമാര്‍ എന്നയാളില്‍ നിന്നും 22 ലക്ഷമാണ് തട്ടിയത്. നാഗപട്ടണത്തെ സുന്ദറില്‍ നിന്നും 15 ലക്ഷവും കൂടല്ലൂര്‍ ചിദംബരത്തെ കുമാരാഗുരുവ രാജയില്‍ നിന്നും 21 ലക്ഷവും ചെന്നൈ നാഗപട്ടണം എന്നിവിടങ്ങളിലെ കുടുംബങ്ങളും ഇവര്‍ക്കെതിരേ കേസ് കൊടുത്തിട്ടുണ്ട്. 


LATEST NEWS