എസ് എസ് എല്‍ സി ബുക്കില്‍  സഹകരണ സംഘത്തിന്റെ സീല്‍:  പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 എസ് എസ് എല്‍ സി ബുക്കില്‍  സഹകരണ സംഘത്തിന്റെ സീല്‍:  പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത്

മലപ്പുറം: എസ് എസ് എല്‍ സി ബുക്കുകളില്‍ സീല്‍ മാറ്റിപ്പതിപ്പിച്ച് സ്‌കൂള്‍ അധികൃതരുടെ അനാസ്ഥ. എടവണ്ണപ്പാറ ചാലിയപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിന്റെ സീലിനു പകരം സ്‌കൂളിന്റെ സഹകരണ സംഘത്തിന്റെ സീലാണ് വിദ്യാര്‍ഥികളുടെ എസ് എസ് എല്‍ സി ബുക്കുകളില്‍ പതിപ്പിച്ചു നല്‍കിയത്.

അമ്പതോളം എസ് എസ് എല്‍ സി ബുക്കുകളിലാണ് സീല്‍ മാറി പതിപ്പിച്ചത്. എന്നാല്‍ ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. സീല്‍ മാറിപ്പോയതിനാല്‍ ഈ ബുക്ക് ഉപയോഗിച്ച് തുടര്‍ വിദ്യാഭ്യാസത്തിന് അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കില്ല.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യുന്ന അവസരത്തിലാണ് സീല്‍ മാറിപ്പോയ കാര്യം അറിയുന്നത്. കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


LATEST NEWS