നിലയ്ക്കലിലേക്ക് ഹെലികോപ്ടര്‍ സര്‍വ്വീസ് തുടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിലയ്ക്കലിലേക്ക് ഹെലികോപ്ടര്‍ സര്‍വ്വീസ് തുടങ്ങി

ശബരിമല : ശബരിമല തീര്‍ഥാടകര്‍ക്കായി നിലയ്ക്കലിലേക്ക് ഹെലികോപ്ടര്‍ സര്‍വ്വീസ് തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഹെലി ടൂര്‍ എന്ന സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് സര്‍വ്വീസ് ആരംഭിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ആരംഭിച്ച കന്നിയാത്രയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍ എന്നിവര്‍ യാത്രക്കാരായി. നിലയ്ക്കല്‍ മഹാദേവക്ഷേത്ര പരിസരത്ത് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള ഹെലിപാഡിലാണ് കോപ്ടര്‍ ഇറങ്ങിയത്. മകരവിളക്ക് വരെ സര്‍വ്വീസ് നടത്താനാണ് നിലവില്‍ അനുമതി. ആറ് പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന ഹെലികോപ്ടറിന് ഇരുഭാഗത്തേക്കും കൂടി 1,20000 രൂപയാണ് നിരക്ക്.

ശബരിമലയെ അന്താരാഷ്ട്ര തീര്‍ഥാടന കേന്ദ്രമായി ഉയര്‍ത്താനുളള ദേവസ്വം ബോര്‍ഡിന്റെ ശ്രമങ്ങളില്‍ നിര്‍ണായക ചുവടുവെയ്പാണ് ഹെലികോപ്ടര്‍ സര്‍വ്വീസ് എന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. തീര്‍ഥാടകരെ കൊണ്ടുവരുന്നതിന് പുറമേ അടിയന്തര സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്തുകയെന്ന ഉദ്ദേശ്യവും സര്‍വ്വീസിന് പിന്നിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗികളെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തോ കൊച്ചിയിലോ തിരുവനന്തപുരത്തോ വളരെ വേഗം എത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


LATEST NEWS