പ്രവാസി മലയാളികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സർക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രവാസി മലയാളികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പ്രവാസി മലയാളികൾക്കായി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു.വിദേശത്തു ചെറിയ ശമ്ബളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന നോര്‍ക്കാ റൂട്ട്‌സ് പദ്ധതി വഴിയാണ് നടപ്പിലാക്കുന്നത്. 

വിദേശത്തു ജോലി ചെയ്യുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലേക്കു വിഹിതം നൽകുന്നവർക്ക് അവർ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോൾ സൗജന്യ ചികിൽസ ലഭ്യമാക്കുന്ന പദ്ധതിയാണ് പരിഗണിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലും മറ്റും ചെറിയ ശമ്പളത്തിനു ജോലി ചെയ്യുകയും കാര്യമായ സമ്പാദ്യമില്ലാതെ മടങ്ങിയെത്തുകയെത്തുകയും ചെയ്യുന്നവർക്കു പ്രയോജനം ചെയ്യുന്ന വിധത്തിലാണ് പദ്ധതിയെക്കുറിച്ച്‌ ആലോചിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ ജോലി ചെയ്തുവെന്ന കാരണത്താല്‍ എപിഎല്‍ വിഭാഗത്തില്‍പ്പെടുത്തുന്നതിനാല്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പലതും ലഭിക്കുന്നില്ല. കൂടുതല്‍ ചികില്‍സാച്ചെലവു വരുന്ന പത്തു രോഗങ്ങള്‍ക്ക് സൗജന്യ ചികില്‍സ ലഭ്യമാക്കും. എല്ലാ മാസവും ചെറിയ വിഹിതം പ്രവാസികള്‍ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു നല്‍കണം.

പ്രവാസികളുടെ വിഹിതത്തിനൊപ്പം സര്‍ക്കാരിന്റെ വിഹിതവും ചേര്‍ത്താണ് പദ്ധതി നടപ്പാക്കുക. പത്മശ്രീ ഡോ. ആസാദ് മൂപ്പനാണ് സ്ഥിരം സമതിയുടെ അധ്യക്ഷൻ. പത്മശ്രീ C.K മേനോൻ, പത്മവിഭൂഷൺ ഡോ. എം.എസ്. സ്വാമിനാഥൻ, എംപി രാമചന്ദ്രൻ (ജ്യോതി ലബോറട്ടറീസ്) വെങ്കിടേഷ് രാമകൃഷ്ണൻ(ഡൽഹി) സിബി ഗോപാലകൃഷ്ണൻ (വെസ്റ്റ് ഇൻഡീസ്) തുടങ്ങിയവരാണ് കമ്മിറ്റിയിലെമറ്റു ചില അംഗങ്ങൾ.