സ്റ്റീഫന്‍ ഹോക്കിംഗിന്റെ അഭാവം മനുഷ്യരാശിക്ക് തന്നെ തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്റ്റീഫന്‍ ഹോക്കിംഗിന്റെ അഭാവം മനുഷ്യരാശിക്ക് തന്നെ തീരാനഷ്ടമെന്ന് മുഖ്യമന്ത്രി

കൊച്ചി: പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗിന്റെ അഭാവം മനുഷ്യരാശിക്ക് തന്നെ തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്രഗവേഷണ മേഖലകളില്‍ മാത്രമല്ല താന്‍ ജീവിച്ചിരുന്ന സമൂഹത്തോടും തികഞ്ഞ പ്രതിബദ്ധത കാണിച്ചിരുന്ന ഹോക്കിംഗ്‌സ് മുതലാളിത്ത വ്യവസ്ഥിതിയുടെയും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും ശാസ്ത്രവിരുദ്ധതയുടെയുമൊക്കെ കടുത്ത വിമര്‍ശകനായിരുന്നുവെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു. ഹോക്കിംഗ്‌സിന്റെ വിയോഗത്തില്‍ ആദരാഞ്ജലികളര്‍പ്പിച്ച് രംഗത്തെത്തിയതായിരുന്നു അദ്ദേഹം.


LATEST NEWS