തിരുവനന്തപുരത്ത് ബി.ജെ.പി ഹര്‍ത്താല്‍ തുടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുവനന്തപുരത്ത് ബി.ജെ.പി ഹര്‍ത്താല്‍ തുടരുന്നു

തിരുവനന്തപുരം: ബി ജെ പിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒരു സംഘം ആളുകള്‍ ബോംബെറിങ്ങതില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നേരിയ സംഘര്‍ഷങ്ങളൊഴിച്ചാല്‍ ഇതുവരെ സാരമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അന്യദേശങ്ങളില്‍ നിന്നും വരുന്നവരെ ഹര്‍ത്താല്‍ സാരമായി ബാധിക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനിലും മറ്റും എത്തുന്നവര്‍ വാഹനം കിട്ടാതെ വലയുന്നു. ഇതേതുടര്‍ന്ന് പോലീസ് വാഹനങ്ങളില്‍ ഇവരെ ലക്ഷ്യസ്ഥാനതേക്ക് എത്തിക്കുന്നുണ്ട്. സ്വകാര്യ വാഹങ്ങളില്‍ സാധാരണയെന്ന പോലെ നിരത്തില്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍ ഓട്ടോ ടാക്സികളും സ്വകാര്യ ബസ്സുകളും മറ്റും സര്‍വ്വീസുകള്‍ നിര്‍ത്തി വെച്ചു.

പൂവ്വാര്‍, വെള്ളറട, നെയ്യാറ്റിന്‍കര ഡിപ്പോകളില്‍ സര്‍വ്വീസ് തുടരാന്‍ ശ്രമിക്കവേ സമരാനുകൂലികള്‍ സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. റോഡുകളില്‍ പോലീസിന്‍റെ പ്രത്യേക നിരീക്ഷണം ഉണ്ട്. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.