യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യൂണിവേഴ്‌സിറ്റി കോളജ് സംഘര്‍ഷം; ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍. ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. കുറ്റക്കാര്‍ ആരായാലും മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഘര്‍ഷവുമായി ബന്ധപ്പെട്ടല്ല ഗവര്‍ണറെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു വിഷയം സംസാരിക്കാനാണ് ഗവര്‍ണറെ കണ്ടത്. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് വിഷയവും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

തന്നോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടിയിട്ടില്ല. വൈസ് ചാന്‍സലറോടാണ് റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. വിഷയത്തില്‍ ഒരു വീഴ്ചയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. നടപടികള്‍ സ്വീകരിക്കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മൂന്ന് അനധ്യാപക ജീവനക്കാരെ സ്ഥലംമാറ്റി. ചില അധ്യാപകരേയും സ്ഥലംമാറ്റേണ്ടിവരും. അക്കാര്യങ്ങളെല്ലാം കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ഭാഗത്തുനിന്ന് ഉണ്ടാവും. എന്നാല്‍, ഇക്കാര്യങ്ങളൊന്നും ഗവര്‍ണറെ അറിയിക്കേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്നു എന്നകാര്യം ഗവര്‍ണര്‍ക്ക് അറിയാമെന്നും മന്ത്രിപറഞ്ഞു.


LATEST NEWS