പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

കൊല്ലം: പത്തനാപുരം പാടത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. മാങ്കോട് പാടം ആഷിക്ക് മന്‍സിലില്‍ സുലൈമാന്‍ - ഷീനാ ദമ്പതികളുടെ മകന്‍ ആഷിക്കാ(19) ണ് മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പന്നിക്ക് എര്‍ത്ത് വെച്ചിരുന്ന കമ്പിവേലിയില്‍ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.  ഇന്നലെ രാത്രി 12 മണിക്ക് പൊലീസിനെ കണ്ട് ഭയന്നോടവേയാണ് സംഭവം. 

പ്രദേശത്ത് ഇന്നലെ എസ്‍ഡിപിഐ സംഘര്‍ഷത്തില്‍ രണ്ട് എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിന്‍റെ ഭാഗമായി സംഘര്‍ഷസാധ്യത മുന്നില്‍ കണ്ട് സ്ഥലത്ത് പൊലീസ് ക്യാമ്ബ് ചെയ്യുന്നുണ്ടായിരുന്നു. 

ഇതിനിടെ പൊലീസിനെ കണ്ട് ഓടിയ വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു വിദ്യാര്‍ത്ഥിയായ ജോമോന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 


LATEST NEWS