ലക്കിടി നെഹ്‌റു കോളേജില്‍ ആത്മഹത്യാ ശ്രമം; വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍വച്ച്‌ വിഷം കഴിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലക്കിടി നെഹ്‌റു കോളേജില്‍ ആത്മഹത്യാ ശ്രമം; വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍വച്ച്‌ വിഷം കഴിച്ചു

പാലക്കാട്: ഒറ്റപ്പാലം ലക്കിടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമം. പാലക്കാട് സ്വദേശി അര്‍ഷാദ് ആണ് ക്ലാസ് മുറിയില്‍ വിഷം കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്. വള്ളുവനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു.

ജിഷ്ണു പ്രണോയിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയും മുമ്ബു നെഹ്റു ഗ്രൂപ്പിന്റെ കോളജില്‍ വീണ്ടും വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ശ്രമം നടന്നിരിക്കുന്നത്. എല്‍എല്‍ബി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് അര്‍ഷാദ്. ഒരുമാസം മുമ്പ് ക്ലാസ് മുറിയില്‍ വച്ച് മദ്യപിച്ചെന്നാരോപിച്ച് അര്‍ഷാദടക്കം ചിലരെ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

താന്‍ നിരപരാധിയാണെന്ന് അര്‍ഷാദ് ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും അതംഗീകരിക്കാന്‍ മാനേജ്‌മെന്റ് കൂട്ടാക്കിയിരുന്നില്ല. സുഹൃത്തുക്കളും അര്‍ഷാദിന്റെ വാദം സത്യമാണെന്ന് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. അര്‍ഷാദിനോട് ക്ലാസ്സിലിരുന്നാല്‍ പഠിപ്പിക്കില്ലെന്ന് അധ്യാപകര്‍ പറഞ്ഞതായാണ് വിവരം . ഇതേത്തുടര്‍ന്നാണ് ഇയാള്‍ ക്ലാസില്‍ വെച്ച് എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.


LATEST NEWS