സിപിഎമ്മിന്റെ നേ​തൃ​ത്വ​ത്തി​ൽ കേരളത്തില്‍ ഭീ​ക​ര​വാ​ഴ്ച; അത് തു​ട​രാ​തി​രി​ക്കാ​ൻ രാ​ഷ്‌​ട്ര​പ​തി ഭ​ര​ണ​മാ​ണ് അ​ഭി​കാമ്യം: സു​ബ്ര​ഹ്മ​ണ്യം സ്വാ​മി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിപിഎമ്മിന്റെ നേ​തൃ​ത്വ​ത്തി​ൽ കേരളത്തില്‍ ഭീ​ക​ര​വാ​ഴ്ച; അത് തു​ട​രാ​തി​രി​ക്കാ​ൻ രാ​ഷ്‌​ട്ര​പ​തി ഭ​ര​ണ​മാ​ണ് അ​ഭി​കാമ്യം: സു​ബ്ര​ഹ്മ​ണ്യം സ്വാ​മി

കൊച്ചി: സിപിഎമ്മിന്റെ നേ​തൃ​ത്വ​ത്തി​ൽ കേരളത്തില്‍ ഭീ​ക​ര​വാ​ഴ്ച ന​ട​ക്കു​ക​യാ​ണെ​ന്നും അ​തി​നി​യും തു​ട​രാ​തി​രി​ക്കാ​ൻ രാ​ഷ്‌​ട്ര​പ​തി ഭ​ര​ണ​മാ​ണ് അ​ഭി​കാ​മ്യ​മെ​ന്നും ജ​ന​താ​പാ​ർ​ട്ടി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യം സ്വാ​മി പ​റ​ഞ്ഞു. ക​ണ്ണൂ​രി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ട​ത് ചൂ​ണ്ടി​ക്കാ​ട്ടി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ശീ​യ​പാ​ർ​ട്ടി​യെ​ന്ന പ​ദ​വി പോ​ലും ന​ഷ്ട​പ്പെ​ട്ട സി​പി​എം ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്തോ​റും ചു​രു​ങ്ങി​വ​രി​ക​യാ​ണ്. അ​ത് മ​റി​ക​ട​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട് നി​ല​നി​ർ​ത്താ​നും ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തു​ക​യാ​ണ് പാ​ർ​ട്ടി ചെ​യ്യു​ന്ന​തെ​ന്നും സു​ബ്ര​ഹ്മ​മ​ണ്യം സ്വാ​മി ആ​രോ​പി​ച്ചു. ഇ​തി​നു​ള്ള ഏ​ക പ​രി​ഹാ​രം രാ​ഷ്‌​ട്ര​പ​തി ഭ​ര​ണ​മാ​ണ്. ക്ഷേ​ത്ര​ങ്ങ​ൾ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ദേ​വ​സ്വം ബോ​ർ​ഡ് വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


LATEST NEWS