കെ എം എബ്രഹാമിന് സുപ്രിംകോടതിയുടെ അലക്ഷ്യ നോട്ടീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കെ എം എബ്രഹാമിന് സുപ്രിംകോടതിയുടെ അലക്ഷ്യ നോട്ടീസ്

ദില്ലി : ചീഫ് സെക്രട്ടറി ഡോ കെ എം എബ്രഹാമിന് സുപ്രിംകോടതി കോടതി അലക്ഷ്യ നോട്ടീസ് അയച്ചു. തെരുവ് നായയുടെ കടിയേറ്റ് മരിച്ച കോട്ടയം അയര്‍ക്കുന്നം സ്വദേശി ഡോളിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാത്തതിനാണ് ചീഫ് സെക്രട്ടറിക്ക് കോടതി നോട്ടീസ് അയച്ചത്. 2015 നവംബറില്‍ മഞ്ഞാമറ്റത്തു വച്ചാണ് ഡോളിക്ക് നായയുടെ കടിയേറ്റത്.

തെരുവ് നായ അക്രമിക്കുന്നതു കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഡോളിയെ രക്ഷിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ചികില്‍സയ്ക്ക് ശേഷം തിരികെ വീട്ടിലെത്തിയ ഡോളിയെ 15 ദിവസത്തിനുശേഷം വീണ്ടും ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് ആരോഗ്യനില വഷളായ ഡോളി മരിച്ചു.ഡോളിയുടെ ഭര്‍ത്താവ് ജോസ് സ്വകാര്യ ബസ് ഡ്രൈവറാണ്.  സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഡോളിയുടെ ചികിത്സാ ചെലവ് നാട്ടുകാരും മഞ്ഞാമറ്റം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി ഇടവകക്കാരും പിരിച്ച് നല്‍കുകയായിരുന്നു.