ജയിലിലേക്ക്‌ കൊണ്ടു പോകും വഴി കൈതണ്ട മുറിച്ച്‌ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജയിലിലേക്ക്‌ കൊണ്ടു പോകും വഴി കൈതണ്ട മുറിച്ച്‌ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: ജയിലിലേക്ക്‌ കൊണ്ടു പോകും വഴി കൈതണ്ട മുറിച്ച്‌ മോഷണ കേസ്‌ പ്രതിയുടെ ആത്മഹത്യാശ്രമം. ബുള്ളറ്റ്‌ മോഷണ കേസില്‍ കൊണ്ടോട്ടി പോലീസ്‌ അറസ്‌റ്റ് ചെയ്‌ത പ്രതികളിലൊരാളാണ്‌ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ കൈതണ്ട മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചത്‌.

 ഇന്നലെ ഉച്ചയോടെ മലപ്പുറം ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിക്ക്‌ സമീപത്തു വച്ചാണ്‌ സംഭവം. കേസില്‍ കൊണ്ടോട്ടി പോലീസ്‌ അറസ്‌റ്റ് ചെയ്‌ത രണ്ട്‌ പ്രതികളിലൊരാളായ സ്വാലിഹ്‌ (22) ആണ്‌ മൂര്‍ച്ചയേറിയ കല്ലുപയോഗിച്ച്‌ കൈതണ്ട മുറിച്ചത്‌.

കോഴിക്കോട്‌ ജില്ലാ ജയിലില്‍ നിന്നും കൊണ്ടുവന്ന പ്രതികളെ കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടു പോകുന്നതിനിടെയാണ് കൃത്യം ചെയ്‌തത്‌. കോഴിക്കോട്‌ എ.ആര്‍ ക്യാമ്പിലെ രണ്ട്‌ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കായിരുന്നു സുരക്ഷ ചുമതല. എന്നാല്‍ ഇവരുടെ കണ്ണുവെട്ടിച്ചാണ്‌ കൃത്യം ചെയ്‌തത്‌. 

ഒരു വിലങ്ങു ഉപയോഗിച്ച്‌ ഇരു പ്രതികളുടേയും കൈകള്‍ ബന്ധിപ്പിച്ചിരുന്നു. നടന്നു വരികയായിരുന്ന പ്രതികളിലൊരാള്‍ ജില്ലാ കലക്‌ടറുടെ ഓഫീസു സമീപത്തു വെച്ച്‌ കൈതണ്ട മുറിക്കുകയായിരുന്നു. ഉടനെ തന്നെ മലപ്പുറം പൊലീസെത്തി കോട്ടപ്പടി താലൂക്ക്‌ ആസ്‌പത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യില്‍ നാലോളം മുറിവുകളുണ്ട്‌. 

മുറിവ്‌ സാരമല്ലെന്ന്‌ അധികൃതര്‍ പറഞ്ഞു. ബുള്ളറ്റ്‌ മോഷണ കേസില്‍ അറസ്‌റ്റിലായ ഇരുപ്രതികളെയും റിമാന്റ്‌ കലാവധി നീട്ടുന്നതിനാണ്‌ കോടതിയില്‍ ഹജരാക്കിയത്. കോഴിക്കോട്‌ നിന്നും ബസിലാണ്‌ പ്രതികളെ മലപ്പുറത്തേക്ക്‌ കൊണ്ടു വന്നത്‌.


LATEST NEWS