യുവതിയോടൊപ്പം താമസിച്ചയാളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

യുവതിയോടൊപ്പം താമസിച്ചയാളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി

കൊല്ലം: യുവതിയോടൊപ്പം വാടകയ്ക്കു വീടെടുത്തു താമസിച്ചയാളുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പൊലീസിന്റെ സാന്നിധ്യമറിഞ്ഞു യുവതി മുങ്ങി. പരവൂർ കൂനയിൽ ചരുവിള പുത്തൻ വീട്ടിൽ ബിജുവിന്റെ (49) മൃതദേഹമാണ് ഇന്നലെ രാത്രി കിണറ്റിൽ കണ്ടത്. ഒരാഴ്ച മുൻപാണു ശാസ്താംകോട്ട ഭരണിക്കാവ് സ്വദേശിയായ യുവതിയുമായി ബിജു ചാത്തന്നൂരിൽ വീട് വാടകയ്ക്കെടുത്തു താമസം തുടങ്ങിയത്.

ഇന്നലെ രാത്രി വീട്ടിൽ വഴക്കു കേട്ടതായി സമീപവാസികൾ പറയുന്നു. ബിജു കിണറ്റിൽ വീണെന്നു യുവതി ബിജുവിന്റെ വീട്ടുകാരെ രാത്രി തന്നെ വിളിച്ചറിയിച്ചു. രാത്രി അഗ്നിശമന സേന സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി. ഇന്നു രാവിലെ പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴേക്കും യുവതി മുങ്ങി. ഇവർക്കു വേണ്ടി തിരച്ചിൽ തുടങ്ങി.


LATEST NEWS