കോണ്‍ഗ്രസില്‍ മുതിര്‍ന്നവരും യൂത്തന്മാരും രണ്ട് ചേരിയില്‍; ഡീന്‍ കുര്യാക്കോസിന് പിന്നാലെ വി.ടി ബല്‍റാമിന് പിന്തുണയുമായി ടി.സിദ്ദിഖ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോണ്‍ഗ്രസില്‍ മുതിര്‍ന്നവരും യൂത്തന്മാരും രണ്ട് ചേരിയില്‍; ഡീന്‍ കുര്യാക്കോസിന് പിന്നാലെ വി.ടി ബല്‍റാമിന് പിന്തുണയുമായി ടി.സിദ്ദിഖ്

തിരുവനന്തപുരം: ഡീന്‍ കുര്യാക്കോസിന് പിന്നാലെ വി.ടി ബല്‍റാമിന് പിന്തുണയുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. വിവാദത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ബല്‍റാമിന് പിന്തുണ നല്‍കണമെന്നും സിദ്ദിഖ് പറയുന്നു.

ബല്‍റാമിനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന് പിന്നില്‍ സിപിഎമ്മിന്റെ അസിഹ്ഷുണതയാണ്. ഇതംഗീകരിക്കാനാകില്ലെന്ന് സിദ്ദിഖ് പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ്‌ ചെന്നിത്തല, എം.എം ഹസന്‍, തിരുവഞ്ചൂര്‍ തുടങ്ങിയവര്‍ വി.ടിയുടെ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സിദ്ദിഖിന്റെ പിന്തുണ.