പെട്രോൾ–ഡീസൽ നികുതിയിൽ ഇളവുവരുത്താന്‍  സർക്കാർ തീരുമാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പെട്രോൾ–ഡീസൽ നികുതിയിൽ ഇളവുവരുത്താന്‍  സർക്കാർ തീരുമാനം

തിരുവനന്തപുരം∙ പെട്രോൾ–ഡീസൽ നികുതിയിൽ ഇളവുവരുത്താന്‍  സർക്കാർ തീരുമാനം. സംസ്ഥാനത്തിന്റെ നികുതിയിലാണ്  ഇളവുനൽകാന്‍  മന്ത്രിസഭയോഗം തീരുമാനിമെടുത്തത് . മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.എന്നാല്‍  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനു ശേഷം മാത്രമെ  തീരുമാനമുള്ളു എന്ന്  ധനമന്ത്രി പറഞ്ഞിരുന്നു  .പെട്രോളിനും ഡീസലിനും ഏറ്റവുമധികം നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനത്താണു കേരളം. മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത് – പെട്രോളിന് 39.78%, ഡീസലിന് 24.84%. പഞ്ചാബിൽ യഥാക്രമം 35.35%, 16.88%. കേരളത്തിൽ പെട്രോളിന് 32.02% (19.22 രൂപ), ഡീസലിന് 25.58% (15.35 രൂപ) എന്നിങ്ങനെയാണു സംസ്ഥാന നികുതി.