പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകന് അഞ്ചു വർഷം കഠിന തടവും പിഴയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകന് അഞ്ചു വർഷം കഠിന തടവും പിഴയും

മഞ്ചേരി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മദ്രസ അദ്ധ്യാപകന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി അഞ്ചു വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാടാമ്പുഴ കൂട്ടാടമ്മൽ തെക്കത്തിൽ അൻവർ സാദിഖി (36) നെയാണ് ശിക്ഷിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നു മാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചിട്ടുണ്ട്. 

2014 നവംബർ ഒമ്പതിന് ഉച്ചക്ക് 12 മണിക്കാണ് കേസിന് ആസ്പദമായ സംഭവം. മദ്രസ വിദ്യാർത്ഥികളായ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള രണ്ട് ആൺ കുട്ടികളെ പ്രലോഭിപ്പിച്ച് പ്രതിയുടെ വീട്ടിലേക്ക് കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടികൾ നൽകിയ പരാതിയെ തുടർന്ന് നവംബർ പത്തിന് കാടാമ്പുഴ പൊലീസാണ്  പ്രതിയെ അറസ്റ്റു ചെയ്തത്.   

പീഡനത്തിനിരയായ കുട്ടികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ വീതം കുട്ടികൾക്ക് നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. 


LATEST NEWS