ദേവസ്വം മന്ത്രിക്ക് പ്രസാദം നൽകാത്ത ശാന്തിക്കാരന് സസ്​പെൻഷൻ; വിവാദം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദേവസ്വം മന്ത്രിക്ക് പ്രസാദം നൽകാത്ത ശാന്തിക്കാരന് സസ്​പെൻഷൻ; വിവാദം

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പ്രസാദം നൽകിയില്ലെന്നാരോപിച്ച് വള്ളിയൂർക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനെ സസ്​പെൻഡ്​ ചെയ്തത് വിവാദമാകുന്നു. കെ.വി. ശ്രീജേഷ് നമ്പൂതിരിക്കെതിരെ​ മലബാർ ദേവസ്വം ബോർഡ്​ കമീഷണറുടെ ശിപാർ​ശ പ്രകാരം വള്ളിയൂർക്കാവ് ദേവസ്വം ട്രസ്​റ്റി ബോർഡാണ് നടപടിയെടുത്തത്. ഒരുവർഷം മുമ്പ്​ നടന്നതായി പറയുന്ന സംഭവത്തിൽ മാർച്ച് എട്ടിനാണ് നടപടി എടുത്തത്. കഴിഞ്ഞദിവസം വാർത്ത കുറിപ്പിലൂടെയാണ്​ ഇക്കാര്യം പുറത്തറിയിച്ചത്. 

2018 മാർച്ച് 25നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ എത്തിയത്. വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തി​​ന്റെ  ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്​ഘാടനം ചെയ്യാനാണ് മന്ത്രി വന്നത്​. അന്നൊന്നും ഉണ്ടാകാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നതും നടപടിയുണ്ടായതും. ഇൗ വർഷത്തെ ഉത്സവം നടക്കുന്നതിനിടെ നടപടിയുണ്ടായത്​ വിശ്വാസികൾക്കിടയിൽ അമർഷത്തിനിടയാക്കി. 

പുതുതായി നിയമിക്ക​പ്പെട്ട പാരമ്പര്യേതര ട്രസ്​റ്റിയാണ്​ ഇതിനുപിന്നിലെന്ന ആക്ഷേപം ദേവസ്വം ജീവനക്കാരിൽനിന്ന്​ ഉയർന്നിട്ടുണ്ട്.