ആചാരലംഘനമുണ്ടായാല്‍ ശബരിമല നട അടയ്ക്കുന്നതിനെപ്പറ്റി ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ല: തന്ത്രി കണ്ഠര് രാജീവര്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആചാരലംഘനമുണ്ടായാല്‍ ശബരിമല നട അടയ്ക്കുന്നതിനെപ്പറ്റി ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ല: തന്ത്രി കണ്ഠര് രാജീവര്

തിരുവനന്തപുരം: ആചാരലംഘനമുണ്ടായാല്‍ ശബരിമല നട അടയ്ക്കുന്നതിനെപ്പറ്റി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠര് രാജീവര്. ദേവസ്വം ബോര്‍ഡിനു നല്‍കിയ വിശദീകരണത്തിലാണ് കണ്ഠര് രാജീവര് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്.  

കോഴിക്കോട് യുവമോര്‍ച്ച യോഗത്തില്‍ പ്രസംഗിക്കുമ്പോഴാണ് ആചാരലംഘനമുണ്ടായാല്‍ നട അടച്ചിടുന്നതിനെപ്പറ്റി തന്ത്രി തന്നോട് ആലോചിച്ചതായി ശ്രീധരന്‍ പിള്ള വെളിപ്പെടുത്തിയത്. ശ്രീധരന്‍ പിള്ളയുടെ വിവാദ വെളിപ്പെടുത്തലില്‍ വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കാന്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ തന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 


LATEST NEWS