ആലപ്പുഴക്കാരുടെ മഞ്ച് മുരുകന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നെസ്‌ലെ മഞ്ച് ചോക്ലേറ്റ് വഴിപാടായി സമര്‍പ്പിക്കുന്ന ക്ഷേത്രം. ആലപ്പുഴ തലവടി തെക്കന്‍പഴനി സുബ്രഹ്മണ്യക്ഷേത്രത്തിലാണ് കൗതുകമുണര്‍ത്തുര്‍ത്തുന്ന ഈ ആചാരമുള്ളത്. ഈ പതിവ് എങ്ങനെയുണ്ടായതാണെന്ന് ആര്‍ക്കുമറിയില്ല. മഞ്ചുമായി വന്ന് പ്രാര്‍ഥിച്ച് മടങ്ങുകയാണ് ഭക്തര്‍  പഴനിക്ക് സമാനമാണ് ആലപ്പുഴ തലവടിയിലെ സുബ്രഹ്മണ്യക്ഷേത്രമെന്നത് വിശ്വാസം.

ബാലമുരുകനാണ് ഇവിടുത്തെ പ്രതിഷ്ട. കര്‍പ്പൂരം സാമ്പ്രാണി എണ്ണ എന്നിവയൊക്കെയാണ് സാധാരണയായി ക്ഷേത്രത്തില്‍ വഴിപാടിനങ്ങളാവുന്നതെങ്കില്‍ ഇവിടുത്തെ ഇഷ്ടദൈവത്തിനായി ഭക്തര്‍ നല്‍കുന്ന വഴിപാടാണ് നെസ്‌ലെ മഞ്ച്.

പ്രാര്‍ഥനയോടെ മഞ്ച് സമര്‍പ്പിച്ചാല്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ചോക്ലേറ്റ് മാലയും പതിവാണ്. മഞ്ച് അല്ലാതെ മറ്റൊരു ചോക്ലേറ്റും ഇവിടെ ആരും സമര്‍പ്പിക്കാറില്ല എന്നതും ശ്രദ്ധേയം. തുലാഭാരം, പറ തുടങ്ങി എല്ലാ ഇനം വഴിപാടിനും മഞ്ച് നേരുന്നവരുണ്ട്. പെട്ടിക്കണക്കിന് ചോക്ലേറ്റാണ് തുലാഭാരത്തിനായി എത്തിക്കുക. ഏഴുവര്‍ഷത്തോളമായി ബാലമുരുകന്‍ മഞ്ച് പ്രിയനാണ്. 


 


LATEST NEWS