സെര്‍വര്‍ തകരാര്‍-സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടക്കും;വ്യാപാരികള്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെര്‍വര്‍ തകരാര്‍-സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടക്കും;വ്യാപാരികള്‍

കോഴിക്കോട്: സംസ്ഥാനത്ത് റേഷന്‍ കടകള്‍ നാളെ ഉച്ചവരെ അടച്ചിടും. രണ്ടു ദിവസമായി റേഷന്‍ കടകളില്‍ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നില്ല. സെര്‍വര്‍ തകരാറിലായതോടെ സംസ്ഥാനത്തെ റേഷന്‍ വിതരണം തടസപ്പെട്ടിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിടുന്നതെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

ഇ പോസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തത് കാരണം മിക്കയിടത്തും റേഷന്‍ കടകള്‍ അടച്ചു. കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണവും തടസപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഉച്ചവരെ കടകള്‍ തുറക്കില്ലെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍ അറിയിച്ചിരിക്കുന്നത്.