ഒറ്റപ്പാലം നഗരസഭാ മോഷണം : അംഗങ്ങളുടെ വിരലടയാളം പരിശോധിക്കാൻ പോലീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒറ്റപ്പാലം നഗരസഭാ മോഷണം : അംഗങ്ങളുടെ വിരലടയാളം പരിശോധിക്കാൻ പോലീസ്

ഒറ്റപ്പാലം : നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷയുടെ ഓഫിസ് അലമാരയിലെ ബാഗിൽ നിന്ന് 38,000 രൂപ കാണാതായ സംഭവത്തിൽ പരാതിക്കാരിയുടേതൊഴികെ മുഴുവൻ അംഗങ്ങളുടെയും വിരലടയാളം പരിശോധിക്കും. സംശയനിഴലിലുള്ളതു ജനപ്രതിനിധികളായതിനാൽ കേസ് തെളിയിക്കാൻ ശാസ്ത്രീയവഴി തേടുകയാണു പൊലീസ്.

36 അംഗ കൗൺസിലിലെ 4 അംഗങ്ങളുടെ വിരലടയാളങ്ങൾ നേരത്തേ പൊലീസ് ശേഖരിച്ചിരുന്നു. ഇവരിൽ 2 പേരെ നുണപരിശോധനയ്ക്കു വിധേയരാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചു. ബാക്കി 31 അംഗങ്ങളുടെ വിരലടയാളമാണു പരിശോധിക്കുന്നത്.മോഷണവിവരം അറിഞ്ഞു പണം തിരഞ്ഞപ്പോഴാണു ബാഗിലും അലമാരയിലും അടയാളങ്ങൾ പതിഞ്ഞതെന്ന്, നേരത്തേ വിരലടയാളങ്ങൾ നൽകിയ ചില കൗൺസിലർമാർ വാദിച്ച സാഹചര്യത്തിലാണു പൊലീസ് നുണപരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങുന്നത്. തിരുവനന്തപുരത്തോ തൃശൂരിലോ പൊലീസ് ക്യാംപുകളിൽ വച്ചാകും നുണപരിശോധന.

കഴിഞ്ഞ മാസം 20നാണു മോഷണം നടന്നത്. ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ സമാനമായ രീതിയിൽ നടന്ന 21 മോഷണങ്ങളിൽ കൗൺസിലർമാർ, ജീവനക്കാർ, സന്ദർശകർ എന്നിവരിൽ നിന്നായി 1.70 ലക്ഷം രൂപയും സ്വർണ നാണയവും കാണാതായിട്ടുണ്ട്.


LATEST NEWS