തിരുവനന്തപുരത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം ; സി.പി.എം  ഓഫീസിനു നേരെ കല്ലേറ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുവനന്തപുരത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം ; സി.പി.എം  ഓഫീസിനു നേരെ കല്ലേറ്

തിരുവനന്തപുരം : തലസ്ഥാന നഗരിയില്‍ വീണ്ടും ബി.ജെ.പി സി.പി.എം സംഘര്‍ഷം. കരിക്കകത്ത് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിക്കകത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പോലീസ് സംഘം ക്യാമ്പു ചെയ്യുന്നുണ്ട്. സി.പി.എം  ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുമുണ്ടായി.

മേയര്‍ വി.കെ പ്രശാന്തിനെതിരായ ആക്രമണത്തിനു പിന്നാലെയാണ് ഒരിടവേളയ്ക്കു ശേഷം വീണ്ടും തലസ്ഥാനത്ത് സി.പി.എം ബി.ജെ.പി സംഘര്‍ഷം. വി.കെ പ്രശാന്തിനെ കഴിഞ്ഞ ദിവസം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കരിക്കകത്ത് സി.പി.എം പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനം കഴിഞ്ഞ് മടങ്ങിയ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയുടെ കൊടിമരം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തി.

ഇതേത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. കോര്‍പ്പറേഷനിലുണ്ടായ സംഘര്‍ഷത്തിനിടെ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്ന ജനറല്‍ ആശുപത്രിയിലും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അവിടേക്കാണ് വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകരെയും എത്തിച്ചിട്ടുള്ളത്.


LATEST NEWS