തലസ്ഥാനത്തെ സിനിമാ ടൂറിസം മേഖലയാക്കാനായി ഇന്‍ഡിവുഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തലസ്ഥാനത്തെ സിനിമാ ടൂറിസം മേഖലയാക്കാനായി ഇന്‍ഡിവുഡ്

തിരുവനന്തപുരം: പുത്തന്‍മാറ്റംകൊണ്ട് വരാനായി  സിനിമയുടെയും ടൂറിസത്തിന്റെയും സാധ്യതകളെ പ്രയോജനപ്പെടുത്തി തിരുവനന്തപുരത്ത്  സിനിമാ ടൂറിസം മേഖലയാക്കാനായി ഇന്‍ഡിവുഡ്. പത്ത് ബില്യണ്‍ യു.എസ്. ഡോളറിന്റേതാണ് പദ്ധതിയെന്ന് ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ. സോഹന്‍ റോയ് പത്രസമ്മേളനത്തില്‍ പറഞ്ഞു.


ട്രാവന്‍കൂര്‍ ടൂറിസം (അനന്തവിസ്മയം) എന്ന പേരില്‍ ഇന്‍ഡിവുഡ് ഫിലിം ടൂറിസം നടത്തുന്ന ടൂര്‍ പാക്കേജില്‍ നഗരത്തിലെ പ്രധാന സിനിമ, ടൂറിസം കേന്ദ്രങ്ങള്‍ കാണാന്‍ അവസരമുണ്ട്. ഇന്‍ഡിവുഡ് ടൂര്‍ പാക്കേജില്‍ ഡ്യുവല്‍ ഫോര്‍ കെ തിയേറ്ററായ ഏരീസ് പ്ലക്‌സ്, ഏരീസ് വിസ്മയാ മാക്‌സ് സ്റ്റുഡിയോ, മാജിക് പ്ലാനറ്റ്, ഷൂട്ടിങ് ലൊക്കേഷനുകള്‍ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 


പതിനായിരം പുതിയ 4 കെ പ്രൊജക്ഷന്‍ മള്‍ട്ടിപ്ലക്‌സ് സ്‌ക്രീനുകള്‍, ഒരു ലക്ഷം 2 കെ ഹോം തിയേറ്റര്‍ പ്രൊജക്ടറുകള്‍, സിനിമ സ്റ്റുഡിയോ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സിനിമ സ്‌കൂളുകള്‍ എന്നിവയാണ് ഇന്‍ഡിവുഡിലൂടെ ലക്ഷ്യമിടുന്നത്. 2018 അവസാനത്തോടെ പദ്ധതി രാജ്യം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്നും സോഹന്‍ റോയ് പറഞ്ഞു. കെ.ടി.ഡി.സി. ചെയര്‍മാന്‍ എം. വിജയകുമാര്‍, ടൂര്‍ ഫെഡ് എം.ഡി. ഷാജി മാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.