തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ തീപിടുത്തം; തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ തീപിടുത്തം; തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്

തൃശൂർ: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ തീപിടുത്തം. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് തീ കെടുത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. രാത്രി 9 മണിയോടെയാണ് സംഭവം എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ചുറ്റമ്പലം ഭാഗികമായി കത്തിനശിച്ചതായാണ് റിപ്പോർട്ട്. തീ മറ്റു ഭാഗങ്ങളിലേക്കു പടരുന്നതായാണ് വിവരം.

 തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അഞ്ച് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ദീപാരാധനയ്ക്ക് കൊളുത്തിയ വിളക്കില്‍നിന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക നിഗമനം.  


LATEST NEWS