മുഖ്യമന്ത്രി - തോമസ് ചാണ്ടി കൂടിക്കാഴ്ച നാളെ; രാജിക്കാര്യം ചർച്ച ചെയ്യും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രി - തോമസ് ചാണ്ടി കൂടിക്കാഴ്ച നാളെ; രാജിക്കാര്യം ചർച്ച ചെയ്യും 

ബുധനാഴ്ച രാവിലെ തോമസ് ചാണ്ടി മുഖ്യമന്ത്രിയെ കാണും. മന്ത്രിസഭാ യോഗത്തിനു മുൻപായിരിക്കും കൂടിക്കാഴ്ച. രാജിക്കാര്യം ചർച്ച ചെയ്യുന്നതിനാണ് കൂടിക്കാഴ്ചയെന്നാണു വിവരം. കോടിയേരി ബാലകൃഷ്ണനുമായും ചാണ്ടി ചർച്ച നടത്തും. ‍ഡൽഹിക്കു പോകാനിരുന്ന ഗതാഗതമന്ത്രി യാത്ര റദ്ദാക്കിയാണ് തിരുവനന്തപുരത്തെത്തിയത്.

അതേസമയം, എകെജി സെന്ററിൽ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചർച്ച നടത്തി. ഹൈക്കോടതി പരാമർശവും തോമസ് ചാണ്ടിയുടെ രാജിയും ചർച്ചയിൽ വിഷയമായതായാണു സൂചന. 

എന്നാൽ, തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടില്ലെന്ന് എൻസിപി ദേശീയ നേതൃത്വം വ്യക്തമാക്കി. വിധിയുടെ പ്രത്യാഘാതങ്ങൾ പഠിച്ചതിനുശേഷമായിരിക്കും നടപടിയെന്ന് പ്രഫുൽ പട്ടേൽ പറഞ്ഞു. മുഖ്യമന്ത്രിയുമായും എൽഡിഎഫ് നേതൃത്വവുമായും പാർട്ടി നേതാക്കൾ ചർ‌ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


LATEST NEWS