തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചേക്കും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിച്ചേക്കും 

ഭൂമികൈയേറ്റ കേസിൽ ഹൈക്കോടതി ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടി സുപ്രീംക്കോടതിയെ സമീപിച്ചേക്കും. കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി  തോമസ് ചാണ്ടിയുടെ ഹർജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയതാണ് സുപ്രീംക്കോടതിയെ സമീപിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ബലം നൽകുന്നത്. അതേസമയം, കേന്ദ്രനേതൃത്വവുമായുള്ള കൂടിക്കാഴ്ചകൾക്ക് ഡൽഹിക്കു പോകാനിരുന്ന തോമസ് ചാണ്ടി യാത്ര റദ്ദാക്കി.

സര്‍ക്കാറിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെ തന്നെ സമീപിക്കണമെന്നും കോടതി ഇന്ന് പറഞ്ഞിരുന്നു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി വിധിയിൽ പറയുന്നു.


LATEST NEWS