മന്ത്രി തോമസ് ചാണ്ടിയുടെ രാജി ചർച്ചയായ എല്‍ഡിഎഫ് യോഗത്തില്‍ വാക്പോര്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മന്ത്രി തോമസ് ചാണ്ടിയുടെ രാജി ചർച്ചയായ എല്‍ഡിഎഫ് യോഗത്തില്‍ വാക്പോര്

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജി ചർച്ചയായ എല്‍ഡിഎഫ് യോഗത്തില്‍ വാക്പോര്. കാനം രാജേന്ദ്രനും തോമസ് ചാണ്ടിയും തമ്മിലായിരുന്നു പ്രധാന ഏറ്റുമുട്ടൽ. മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കം നീരസവും ശാസനയും ഏറ്റുവാങ്ങിയ കായൽ കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് തന്നെയായിരുന്നു വാക്പോരിന് ആധാരം.

 എൽഡിഎഫ് ജനജാഗ്രതാ യാത്രയ്ക്കിടയില്‍ കുട്ടനാട്ടിൽ തോമസ് ചാണ്ടി നടത്തിയ പ്രസംഗത്തെയും മാധ്യമ പ്രവർത്തകരോടുള്ള പ്രതികരണത്തെയും കാനം വിമർശിച്ചു. അത്തരമൊരു യോഗത്തിൽ വെല്ലുവിളിക്കാന്‍ പാടില്ലായിരുന്നെന്നു കാനം ചൂണ്ടിക്കാട്ടി. സിപിഐയുടെ മുതിർന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനോടും തോമസ് ചാണ്ടിയോടെ എതിപ്പ് പ്രകടിപ്പുച്ചു. 

രാജി വേണമെന്നാണു പൊതുവികാരമെന്നു പറഞ്ഞ പന്ന്യനോടു പൊതുവികാരം പറയാന്‍ താനാരാണ് എന്നായിരുന്നു ചാണ്ടിയുടെ പ്രതികരണം. എന്നാൽ, താന്‍ വെല്ലുവിളിച്ചത് എൽഡിഎഫിനെയോ സിപിഐയെയോ അല്ലെന്നും യുഡിഎഫിനെ ആയിരുന്നെന്നും തോമസ് ചാണ്ടി മറുപടി നൽകി. രാജിക്കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്താൻ ഹൈക്കോടതി വിധി വരുംവരെ കാത്തിരിക്കണം എന്ന എന്‍സിപിയുടെ അഭിപ്രായത്തെയും കാനം തള്ളി.