മുഖ്യമന്ത്രിയെ കാണാൻ തോമസ് ചാണ്ടി ക്ലിഫ് ഹൗസിലെത്തി; തീരുമാനം ഇന്ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുഖ്യമന്ത്രിയെ കാണാൻ തോമസ് ചാണ്ടി ക്ലിഫ് ഹൗസിലെത്തി; തീരുമാനം ഇന്ന്

തിരുവനനന്തപുരം: മുഖ്യമന്ത്രിയെ കാണാൻ തോമസ് ചാണ്ടി ക്ലിഫ് ഹൗസിലെത്തി. മന്ത്രി തോമസ് ചാണ്ടി ഇന്ന് രാജിവച്ചേക്കും എന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് കൂടികഴിച്ച. എൻസിപി സംസ്ഥാന അധ്യക്ഷൻ ടി.പി. പീതാംബരനും തോമസ്‌ ചന്ടിക്കൊപ്പമുണ്ട്. മുഖ്യമന്ത്രി ചാണ്ടിയെയും തന്നെയും കൂടിക്കാഴ്ചയ്ക്കു വിളിപ്പിച്ചുവെന്നും കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കുമെന്നും പീതാംബരൻ കൂട്ടിച്ചേർത്തു. 

അതിനിടെ എൻസിപിയുടെ കേന്ദ്ര നേതാക്കളുമായി പീതാംബരൻ ചർച്ച നടത്തി. ഹൈക്കോടതിയുടെ വിധിപ്പകർപ്പ് 11 മണിയോടെ ലഭിക്കും. അതുവരെ സാവകാശം നൽകണമെന്ന് എൻസിപി മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. വാക്കാലുള്ള പരാമർശം മാത്രമേ തനിക്കുനേരെയുള്ളെന്നും വിധിയിൽ അതു പറയുന്നില്ലെന്നുമാണ് തോമസ് ചാണ്ടിയുടെ വാദം. 

മ​ന്ത്രി തോ​മ​സ്​ ചാ​ണ്ടി​യു​ടെ രാ​ജി​ക്കാ​ര്യം കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന്​ വി​ട്ട​താ​യി എ​ന്‍.​സി.​പി സം​സ്​​ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ചെ​ങ്കി​ലും നി​ര്‍​ണാ​യ​ക തീ​രു​മാ​നം ഇന്ന് ഉ​ണ്ടാ​കു​മെ​ന്നാണ് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യും ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ളു​മാ​യും സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ടി.​പി. പീ​താം​ബ​ര​ന്‍ ന​ട​ത്തു​ന്ന ച​ര്‍​ച്ച​ക്കു​ശേ​ഷം തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.