ഒടുവില്‍ രാജിസന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒടുവില്‍ രാജിസന്നദ്ധത അറിയിച്ച് തോമസ് ചാണ്ടി

തിരുവനന്തപുരം: ഒടുവില്‍ രാജിസന്നദ്ധത അറിയിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി . താന്‍ മാറി നില്‍ക്കാന്‍ തയാറാണെന്ന് തോമസ് ചാണ്ടി അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ചാണ്ടി രാജിസന്നദ്ധത അറിയിച്ചത്. ഉപാധികളോടെ രാജിവെക്കാമെന്നാണ് അദ്ദേഹം അറിയിച്ചത്.തോമസ് ചാണ്ടി തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാമെന്ന് എന്‍സിപി അറിയിച്ചു.

പ്രതിഷേധത്തിനിടയിലും തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തു. 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചത്.   മന്ത്രി ഇ.ചന്ദ്രേശഖരന്റെ ഓഫീസില്‍ സമാന്തര യോഗം ചേരുകയായിരുന്നു. തോമസ് ചാണ്ടിയുടെ രാജിയില്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ.

ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂല വിധിയുണ്ടായാല്‍ തിരിച്ച് വരാന്‍ അവസരം നല്‍കണമെന്നാണ് ചാണ്ടിയുടെ ഉപാധി. രാവിലെ എട്ട് മണിക്ക് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ സാഹചര്യത്തിന്റെ ഗൗരവം പിണറായി അദ്ദേഹത്തെ അറിയിച്ചു. ആ ഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന പാര്‍ട്ടി നേതാവ് ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഒരുമണിക്കൂര്‍ സാവകാശം ചോദിച്ചു.

മുഖ്യമന്ത്രി അത് അംഗീകരിച്ചു. അവസാനമായി മന്ത്രിസഭാ യോഗത്തില്‍ കൂടി പങ്കെടുക്കാനുള്ള ആഗ്രഹം ചാണ്ടി അറിയിച്ചു. സിപിഐ മന്ത്രിമാരുടെ എതിര്‍പ്പ് അവഗണിച്ച് ചാണ്ടിക്ക് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ അവസരം നല്‍കി. എല്‍ഡിഎഫിലെ പ്രതിസന്ധി കൂടി കണക്കിലെടുത്ത് ഒടുവില്‍ ചാണ്ടി വഴങ്ങി.താന്‍ മാറി നില്‍ക്കാമെന്ന് മന്ത്രിസഭാ യോഗത്തില്‍ തന്നെ പ്രഖ്യാപിച്ചു. ഇനി മുഖ്യമന്ത്രി 10.30 ന് രാജി അറിയിക്കുന്ന ഔപചാരികത മാത്രമാണ് ശേഷിക്കുന്നത്‌


LATEST NEWS