കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് അനുശോചനം രേഖപ്പെടുത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് അനുശോചനം രേഖപ്പെടുത്തി

ആലപ്പുഴ: തന്നെ തെരഞ്ഞെടുത്ത ജനങ്ങളുടെയും നാടിന്റെയും താല്‍പര്യങ്ങളെ മനസ്സില്‍ കൊണ്ടുനടന്ന ഒരു ജനപ്രതിനിധിയായിരുന്നു കെകെ രാമചന്ദ്രന്‍ നായരെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു. ചെങ്ങന്നൂർ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ദുർഘടമായ പ്രദേശത്ത് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. വിദ്യാർത്ഥി ആയിരുന്നപ്പോൾ ലോ കോളേജ് യൂണിയൻ ചെയർമാൻ ആയി സംഘടനാ നേതൃത്വത്തിലേക്ക് കടന്നു വന്ന സഖാവ്, സി.പി.ഐഎം ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്. 

ഇത്തവണ കേരള നിയമസഭാംഗമായി ചെങ്ങന്നൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ പരിചയവും അനുഭവസമ്പത്തും നിയമസഭയ്ക്ക് മുതൽക്കൂട്ടാകേണ്ട സമയത്താണ് അദ്ദേഹം നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നത്. സകെ.കെ രാമചന്ദ്രൻ നായർക്ക് അന്ത്യാഭിവാദ്യങ്ങൾ. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കു ചേരുന്നു എന്നും അദ്ദേഹം പറഞ്ഞു.