തോമസ്‌ ഐസക്കിന്റെ ഭീഷണി ഫലിക്കുന്നു;  ഹോട്ടൽ ഭക്ഷണത്തിനു   വില കുറയ്ക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 തോമസ്‌ ഐസക്കിന്റെ ഭീഷണി ഫലിക്കുന്നു;  ഹോട്ടൽ ഭക്ഷണത്തിനു   വില കുറയ്ക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ 

തിരുവനന്തപുരം: ജിഎസ്ടി പ്രശ്നവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ്‌ ഐസക്ക് ഹോട്ടലുടമകള്‍ക്ക് നേരെ ഉയര്‍ത്തിയ ഭീഷണി ഫലിക്കുന്നു. ഹോട്ടൽ ഭക്ഷണത്തിനു കൂട്ടിയ വില കുറയ്ക്കുമെന്ന് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ വ്യക്തമാക്കി.  

ജിഎസ്ടിയിലൂടെ ലഭിക്കുന്ന ഇൻപുട്ട് ക്രെഡിറ്റ് ബില്ലിൽ കുറയ്ക്കും. എസി, നോൺ എസി റസ്റ്ററന്റുകളിൽ യഥാക്രമം 7, 10 ശതമാനം നികുതിയേ ഈടാക്കൂ. നിലവിൽ 12, 18 ശതമാനം നികുതിയാണ് ഈടാക്കുന്നത്. രണ്ടു ദിവസത്തിനകം ഇതു പ്രാബല്യത്തിലാകുമെന്ന് അസോസിയേഷന്‍ നേതാക്കള്‍ വ്യക്തമാക്കി.  


LATEST NEWS