ആന എഴുന്നള്ളിപ്പിനും ഇനി  ജിഎസ്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആന എഴുന്നള്ളിപ്പിനും ഇനി   ജിഎസ്ടി

തൃശൂര്‍: ആനയ്ക്കും എഴുന്നള്ളിപ്പിനും ജിഎസ്ടി. ഉത്സവങ്ങള്‍ക്കും മറ്റാവശ്യങ്ങള്‍ക്കുമായി ആനകളെ ഉപയോഗിക്കുന്നതിന് 18 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്. മൃഗങ്ങള്‍ക്ക് പൊതുവേ ജിഎസ്ടി വേണ്ടെങ്കിലും ആന ചെയ്യുന്ന സേവനത്തിന് നികുതി ഈടാക്കുന്നെന്നാണ് ദേവസ്വം ഭാരവാഹികള്‍ക്ക് ലഭിച്ചിരിക്കുന്ന വിശദീകരണം.

ആനച്ചമയങ്ങള്‍ക്കും 18 ശതമാനം ജിഎസ്ടി ചുമത്തുന്നുണ്ട്. അതേസമയം ആനയെയും ആനച്ചമയങ്ങളെയും ജി.എസ്.ടി.യില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ദേവസ്വങ്ങളും മറ്റും മുന്നോട്ടുവെയ്ക്കുന്നുണ്ട്. ആനകള്‍ക്ക് ജിഎസ്ടി ചുമത്തണമെന്ന് ആനപ്രേമികള്‍ മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നതാണ്. ആനകളെ ഉപയോഗിച്ച് വരുമാനമുണ്ടാക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പരാതി അയച്ചിരുന്നത്.

ജിഎസ്ടി ചുമത്തുന്നതോടെ ആനകളുടെ വാടകത്തുകയും വര്‍ധിച്ചു. നാട്ടാനകളുടെ കുറവും എഴുന്നള്ളിപ്പിനുള്ള നിയന്ത്രണങ്ങളും ഉത്സവ എഴുന്നള്ളിപ്പുകള്‍ക്ക് നിലവില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.


LATEST NEWS