തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണു; ശശി തരൂരിന് പരിക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണു; ശശി തരൂരിന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ എം.പിയുമായ ശശി തരൂര്‍ തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി വീണ് തലയില്‍ പരിക്ക്.ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു ത്രാസ് പൊട്ടി തലയില്‍ വീണത്.  

തിങ്കളാഴ്ച രാവിലെയാണ് തിരുവവനന്തപുരത്തെ ഗാന്ധാരിയമ്മന്‍ കോവിലില്‍ ശശി തരൂര്‍ തുലാഭാര നേര്‍ച്ചക്ക് എത്തിയത്.  അപകടം നടന്ന  ഉടന്‍ പ്രവര്‍ത്തകര്‍ ശശി തരൂരിനെ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അപകടത്തില്‍ ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ച് ഉണ്ട് .