കെഎസ്‌ഇബി ചെയര്‍മാന് ടിക്കാറാം മീണയുടെ കാരണം കാണിക്കല്‍ നോട്ടീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെഎസ്‌ഇബി ചെയര്‍മാന് ടിക്കാറാം മീണയുടെ കാരണം കാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: കെഎസ്‌ഇബി ചെയര്‍മാന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ കാരണം കാണിക്കല്‍ നോട്ടീസ്. വൈദ്യുതി പോസ്റ്റുകളിലെ തെരഞ്ഞെടുപ്പ് പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാതിരുന്നതിനാണ് നടപടി. 

ചെയര്‍മാന്റെ മറുപടി ലഭിച്ചശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

വൈദ്യുതി പോസ്റ്റുകളില്‍നിന്ന് പോസ്റ്ററുകളും എഴുത്തും നീക്കം ചെയ്ത് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ തെരഞ്ഞെടുപ്പ് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബോര്‍ഡ് ഇതുവരെ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് വിശദീകരണം തേടിയത്.